Thursday, June 19, 2025

കാനഡയില്‍ 10 പേരെ കുത്തിക്കൊന്നു, 15 പേര്‍ക്ക് പരുക്ക് ഒട്ടാവ:കാനഡയില്‍ രണ്ടു പേര്‍ നടത്തിയ കത്തിക്കുത്ത്

Must Read

ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് സസ്‌ക്വാചാന്‍ പ്രവിശ്യയില്‍ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 13 ഇടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ പതിനഞ്ചോളം പേര്‍ക്കാണു പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനര്‍ റോണ്ട ബ്ലാക്മോര്‍ പറഞ്ഞു.
ഡാമിയന്‍ (30), മൈല്‍സ് സാന്‍ഡേഴ്സന്‍ (31) എന്നിവരാണ് ആക്രമണം നടത്തിയത്. കറുപ്പ് നിറമുള്ള വാഹനത്തില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണു നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ആക്രമണം നടന്ന ജെയിംസ് സ്മിത്ത് ക്രീ നേഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രാദേശിക സമയം പുലര്‍ച്ചെ 5.40നാണ് ആക്രമണവിവരം ലഭിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ ചിലരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കണ്ണില്‍ കണ്ടവരെയെല്ലാം ലക്ഷ്യമിടുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് ഹെലികോപ്റ്ററുകളാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാനായും മറ്റും വിന്യസിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img