ദുബൈ: യു.എ.ഇ.കെ.എം.സി.സി. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നവലോക ക്രമത്തില്‍ ഏറെ പ്രസക്തവും പുതുമയിലേക്കുള്ള പുത്തന്‍ ചുവടുവെപ്പുമാണന്ന് ദുബൈ കെ എം സി ഡി മെമ്പര്‍ഷിപ്പ് മോണിറ്ററിങ്ങ് കമ്മറ്റി ചെയര്‍മാന്‍ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ല കെ എം സി സി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടെക്നിക്കല്‍ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയും വളര്‍ച്ച യുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തവും യു.എ.ഇയില്‍ ഉടനീളം നടക്കുന്ന ആവേശകരമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ മുന്നേറ്റം ഓരോ നിമിഷത്തിലും വിലയിരുത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി. ആക്ടിംഗ് ജന:സെക്രട്ടറി കെ.പി.എ.സലാമിന് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് മലപ്പുറം ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നിരീക്ഷകന്‍ ഒ.കെ. ഇബ്രാഹീം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി.കെ.ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ ആര്‍.ശുക്കൂര്‍, മുസ്തഫ വേങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരീം കാലടി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.പി.വി.നാസര്‍ സ്വാഗതവും,എ.പി. നൗഫല്‍ നന്ദിയും പറഞ്ഞു. ജില്ലാ കെ.എം.സി.സി ഭാരവാഹികളായ ഒ.ടി. സലാം,സൈനുദ്ദീന്‍ പൊന്നാനി, മുജീബ് കോട്ടക്കല്‍,ശിഹാബ് ഇരിവേറ്റി,ഫക്രുദ്ദീന്‍ മാറാക്കര, ഫൈസല്‍ തെന്നല, അബ്ദുള്‍ സലാം പരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.