അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി പിരിച്ചുവിടല്‍ യോഗം ഹോസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന് ബാബു വേദിയില്‍.
കാസര്‍കോട്: കാഞ്ഞങ്ങാട്ട് 2019 നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സംഘാടക സമിതി പിരിച്ചുവിട്ടു.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന് ബാബു
ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസ്.എസില്‍ വിളിച്ചു ചേര്‍ത്ത സമിതിയുടെ അടിയന്തര യോഗത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചെയര്മാന് ഇചന്ദ്രശേഖരന് എം.എല്‍.എയാണ് പിരിച്ചു വിടല്‍ പ്രഖ്യാപനം നടത്തിയത്.1.22 കോടി രൂപയുടെ വരവ്- ചെലവ് കണക്ക് യോഗം അംഗീകരിച്ചു.ഡി.ഡി.ഇ കെ.വി.പുഷ്പ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് വി.വി.രമേശന്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, ഹയര്‍ സെക്കന്ററി കണ്ണൂര്‍ റീജിയണല്‍ ഡയറക്ടര്‍ പി.വി പ്രസീത, ഡി.ഇ ഒ എം.എസ്.സുരേഷ് കുമാര്‍, എ.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. എ.ഡി.പി.ഐ സി.എ.സന്തോഷ് സ്വാഗതം പറഞ്ഞു.
സംഘാടക സമിതി പിരിച്ചുവിടല്‍ യോഗത്തിന്റെ മുന്നോടിയായി ഹൊസ്ദുര്‍ഗ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബുവിന്റെ അധ്യക്ഷതയില്‍ കലോത്സവ സംഘാടക സമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു.കമ്മിറ്റി അംഗങ്ങള്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.