Thursday, June 19, 2025

ഓണാഘോഷത്തിമിര്‍പ്പ് ഫ്രീക്കന്‍മാര്‍ ജാഗ്രതെ…

Must Read

തൊടുപുഴ : തൊടുപുഴ യില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഒരു റിക്കവറി വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നാണ് അഭ്യാസ പ്രകടനം തടഞ്ഞത്.
വെള്ളിയാഴ്ച തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ മുന്‍പിലെ റോഡില്‍നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സമെന്റും തൊടുപുഴ സബ് ആര്‍.ടി. ഒ. സംഘവും പോലീസും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. കാറും ജീപ്പും രൂപമാറ്റം വരുത്തിയിരുന്നു. വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്.
സ്‌കൂളുകളിലും കോളേജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അഭ്യാസം നടത്തുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിടികൂടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യുമെന്നും സൂചനകളുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാര്‍ഥികളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
വാഹനം ഉപയോഗിച്ചുള്ള ആഘോഷം തടയുന്നതിനായി ക്യാംപസ് മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത്തരം ആഘോഷങ്ങള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രകടനങ്ങളുടെ വീഡിയോ ഉള്‍പ്പെടെ അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒമാരെ വിവരം അറിയിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് . സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img