Thursday, June 19, 2025

ദേഹത്തേക്ക് ചാടിവീണ് പുലി വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്

Must Read

സ്വയം രക്ഷാര്‍ത്ഥമായതിനാല്‍ കേസില്ലെന്ന് വനം വകുപ്പ്

ഇടുക്കി: ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ മാങ്കുളത്ത് യുവാവ് വെട്ടിക്കൊന്നു. പ്രദേശവാസിയായ ഗോപാലന്‍ എന്നയാളാണ് തന്നെ ആക്രമിച്ച പുലിയെ വകവരുത്തി രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു.
ശനിയാഴ്ച രാവിലെ ഗോപാലന്‍ വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലന്‍ പറഞ്ഞു. ഇതോടെ പ്രാണരക്ഷാര്‍ഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.
പുലിയുടെ ആക്രമണത്തില്‍ ഗോപാലന് കൈയിലും കാലിലും അടക്കം മുറിവുകളും പൊട്ടലുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷ ബാധയ്‌ക്കെതിരായ കുത്തിവെപ്പ് അടക്കം ചികിത്സകള്‍ നല്‍കിവരികയാണ്.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങളുമുണ്ടായി. ഇതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂടും സ്ഥാപിച്ചിരുന്നു.

അതേസമയം പുലിയെ ഗോപാലന്‍ കൊന്നതു സ്വയരക്ഷാര്‍ഥമെന്നു വനംവകുപ്പ് അറിയിച്ചു. അതിനാല്‍ കേസെടുക്കേണ്ട കാര്യമില്ല. കഴിഞ്ഞദിവസം കോഴിക്കൂട് തപ്പിയെത്തിയ പുലി പ്ലാസ്റ്റിക് വലയില്‍ കുടുങ്ങിയെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തും മുന്‍പേ വല മുറിച്ച് രക്ഷപ്പെട്ടിരുന്നു.ആറാം മൈലിനു സമീപം കോട്ടായി ബിനോയിയുടെ വീടിനടുത്തു കോഴിക്കൂടിനു വിരിച്ചിരുന്ന വലയിലാണു പുലര്‍ച്ചെ പുലി കുരുങ്ങിയത്. ബഹളം കേട്ട് ബിനോയ്യും സമീപവാസികളും എത്തിയെങ്കിലും അതിനിടെ വല പൊട്ടിച്ച് പുലി ഓടിക്കളഞ്ഞു. കൂട്ടിലുണ്ടായിരുന്ന 5 കോഴികളെ പുലി കൊന്നതായി ബിനോയ് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് ആറാംമൈല്‍ അടയ്ക്കാപറമ്പില്‍ ബിജു ജോണിന്റെ 2 ആടുകളെ പുലി കൊന്നിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img