ന്യൂഡല്‍ഹി: യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ. (യുണൈറ്റഡ് കിങ്ഡം) ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്താണുള്ളത്. ഇക്കൊല്ലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴുശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പത്തുകൊല്ലം മുന്‍പ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11ാമതായിരുന്നു . അന്ന് ബ്രിട്ടന്‍ അഞ്ചാംസ്ഥാനത്തും. 2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനമാണ് യു.കെ. മറികടക്കാന്‍ ഇന്ത്യയ്ക്കു തുണയായത്. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ ആറാംസ്ഥാനത്തേക്ക് തള്ളിയത്.
യു.എസ്.ഡോളര്‍ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്. അന്താരാഷ്ട്രനാണ്യനിധിയില്‍നിന്നുള്ള ജി.ഡി.പി. കണക്കുകള്‍ അടിസ്ഥാനമാക്കുമ്പോള്‍ ആദ്യപാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്. നടപ്പുപാദത്തില്‍ രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റവും ഇന്ത്യയുടെ നില ഭദ്രമാക്കാനാണ് സാധ്യത.
അതേസമയം, അടുത്തയാഴ്ച ബ്രിട്ടനില്‍ ചുമതലയേല്‍ക്കുന്ന പുതിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങള്‍ വന്‍വെല്ലുവിളി തന്നെയായിരിക്കും. ഇന്ത്യന്‍ വംശജനായ റിഷി സുനാക്കും ലിസ് ട്രസുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും പ്രധാനമന്ത്രിപദത്തിലേക്കുമുള്ള മത്സരത്തിലുള്ളത്.