തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചു.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37320 രൂപയും ഗ്രാമിന് 4665 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 37,120 രൂപയായിരുന്നു. വ്യാഴാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണവില പവന് 680 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞിരുന്നു.