Sunday, June 22, 2025

പി സി ചാക്കോ വീണ്ടും എന്‍.സി.പി അധ്യക്ഷന്‍: പ്രതിഷേധവുമായി ദേശീയ നേതാവ്

Must Read

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ തുടരും. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയുടെ പേര് മന്ത്രി എ കെ ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു. പി സി ചാക്കോയെ പ്രസിഡന്റാക്കാന്‍ എ.കെ.ശശീന്ദ്രന്‍ തോമസ് കെ തോമസ് വിഭാഗങ്ങള്‍ നേരത്തെ സമവായത്തിലെത്തിയിരുന്നു.

എന്നാല്‍ പി സി ചാക്കോയെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍. എ മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി പ്രതികരിച്ചു. ജനാധിപത്യ രീതിയിലല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയുള്ള ഭാരവാഹികള്‍ പിന്നീട് അദ്ധ്യക്ഷന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുക. നേതൃത്വം മാറണം എന്ന ചിന്ത പാര്‍ട്ടിയില്‍ ഇല്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഇല്ലായെന്നും മത്സരമുണ്ടാകുമെന്നത് വാര്‍ത്ത മാത്രമാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img