മംഗളൂരു: ബണ്ട്വാള്‍ സുരിബയിലുവില് പിഞ്ചു ബാലന് കാറിടിച്ച് മരിച്ചു.സുരിബയിലു ദാറുല്‍ അസ്ഹരിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയും മുഹമ്മദ് സഖാഫിയുടെ മകനുമായ ആദില്‍(നാല്) ആണ് അപകടത്തില്‍ പെട്ടത്.
വീട്ടിന് മുന്നിലെ റോഡില്‍ നടക്കുന്നതിനിടെ ചീറിപ്പാഞ്ഞു വന്ന മാരുതി കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു.ഉടന്‍ തുംബെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.