Saturday, June 21, 2025

മയക്കുവിഷ വിതരണ സംഘത്തിലെ യുവാവിനെതിരെ കാപ്പ ചുമത്തി

Must Read

കാസര്‍കോട്: മയക്കുവിഷം, ലഹരി കടത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വിതരണ സംഘത്തിലെ പ്രധാന കണ്ണിക്കെതിരെ കാപ്പ ചുമത്തി.

ഞാണിക്കടവ് അഫ്സല്‍ മന്‍സിലിലെ അര്‍ഷാദി (32)നെയാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒന്നില്‍ കൂടുതല്‍ മയക്കുവിഷം കേസുകളില്‍ പ്രതിയാണ് അര്‍ഷാദ്. ഒന്നില്‍ കൂടുതല്‍ മയക്കു മരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെയും അവരെ വില്‍പ്പനക്ക് സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

പിടിച്ചുപറി, മാനഭംഗം, മോഷണം, മയക്കുവിഷം കടത്ത്, അടിപിടി എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി അര്‍ഷാദിനെതിരെ പത്തിലധികം കേസുകളുണ്ട്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img