മുക്കം : നഗരസഭയില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദി മേള ആരംഭിച്ചു. നഗരസഭ ചെയര്മാന് പി.ടി ബാബു ഉദ്ഘാടനം ചെയ്തു. 30 ശതമാനം ഗവണ്മെന്റ് റിബേറ്റും ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യവും ഉണ്ടാവും. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാന കൂപ്പണും ലഭിക്കും. സെപ്റ്റംബര്‍ ആറുവരെയാണ് മേള. നഗരസഭ മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് മേള നടക്കുന്നത്.
ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ സത്യനാരായണന് മാസ്റ്റര്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, നൗഫല്‍ മല്ലശ്ശേരി, രജിനി എം.വി, ബിജുന മോഹന്‍, ബിന്ദു, വസന്തകുമാരി, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജിത.ടി, ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ സിബി തുടങ്ങിയവര്‍ പങ്കെടുത്തു.