കോഴിക്കോട് : റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൗത്ത് കോസ്‌മോസ് സ്‌പോര്‍ട്‌സുമായി സഹകരിച്ച് ദേശീയ കായിക ദിനം ആചരിച്ചു. റോട്ടറി ധ്യാന്‍ ചന്ദ് അവാര്‍ഡ് ഏഷ്യന്‍ പവ്വര്‍ ലിഫ്റ്റിങ് ഗോള്‍ഡ് മെഡലിസ്റ്റ് കെ കെ സക്കീര്‍ ഹുസൈന് നല്‍കി ആദരിച്ചു. കോസ്‌മോസ് സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ആബിദ് നിഷാദില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനദ് രത്‌നം, അസി. ഗവര്‍ണ്ണര്‍ – ദീപക് നായര്‍ , സെക്രട്ടറി ടി ജെ പ്രത്യൂഷ് , പി സി കെ രാജന്‍ , പ്രോഗ്രാം ചെയര്‍ -കെ മുരളീധരന്‍ , കെ വിശ്വനാഥന്‍ നായര്‍ , അഡ്വ.രജീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കാരപറമ്പ് സ്വദേശിയായ കെ കെ സക്കീര്‍ ഹുസൈന്‍ 20 വര്‍ഷമായി പവ്വര്‍ ലിഫ്റ്റിങ് മേഖലയില്‍ സജീവമാണ്. മേജര്‍ ധ്യാന്‍ ചന്ദിനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ന് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.