മംഗളൂരു:ബൈക്കൂകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചതറിഞ്ഞ് ആശുപത്രിയിലേക്ക് പോവുകയായിരുന്നൂ ബന്ധുവായ യുവാവ് ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു.
ബെല്‍ത്തങ്ങാടിക്കടുത്ത പുഞ്ചക്കട്ടയില്‍ ഇന്ന് രാവിലെ കരയയിലെ മുഹമ്മദ് ഷഫീഖ് (20) ആണ് താന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ബൈക്കിടിച്ച് മരിച്ചത്.സെന്റ് അലോഷ്യസ് കോളേജ് രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്.
ഈ വിവരം അറിഞ്ഞ് മൃതദേഹമുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്ന
തുംബെ ഐ.ടി.ഐ കോളജ് വിദ്യാര്‍ഥി മുഹമ്മദ് സഫുവാന്‍(20) സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് രണ്ടാമത്തെ അപകടം.