കാസര്‍കോട്: ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം നല്കുന്ന ആദരം ഏറ്റവും വലിയ സമ്മാനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന് ദുബായ് കെ.എം.സി.സി ചെമനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പ് മര്‍ഹും കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നല്കിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനവ്വറലി തങ്ങള്‍.
പി.എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ഹനീഫ കട്ടക്കാല്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറി ഷാഫി ചാലിയം,ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്, യഹ്യ തളങ്കര, കല്ലട്ര അബ്ദുല്‍ ഖാദര്‍, അഷറഫ് എടനീര്‍, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ഹമീദ് മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സുഫൈജ അബൂബക്കര്‍, ഹംസ തൊട്ടി, എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, റഷീദ് ഹാജി കല്ലിങ്കാല്‍, ഷാഫി ചെമ്പിരിക്ക, മുബാറക്ക് അബൂബക്കര്‍, എം.ഐ.എസ് മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ടി.ഡി കബീര്‍, എം.ബി ഷാനവാസ്, സി.എല്‍ റഷീദ് ഹാജി, അബൂബക്കര്‍ കാടങ്കോട്, റൗഫ് ബായിക്കര, സി.എ ബഷീര്‍ പള്ളിക്കര, കെ.പി അബ്ബാസ്, സി.എ ഫറാസ് പ്രസംഗിച്ചു.