കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26 ന് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ നടക്കുന്ന തൊഴില്‍ മേള ടി.പി രാമകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മേളയില്‍ 20 ലധികം കമ്പനികള്‍ പങ്കെടുക്കും. 700 ല്‍ അധികം ഒഴിവുകളുണ്ടാകും. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 -2615500.