കോഴിക്കോട്: മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയില്‍ അടച്ചിട്ട മൂന്ന് വീടുകളില്‍ കവര്‍ച്ച. മൂന്ന് ലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായി പറയുന്നു. വെള്ളിപറമ്പില്‍ പാലക്കാട് സ്വദേശി മഹേശ്വരി വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് 35,000 രൂപയും രണ്ട് പവന്റെ ഭരണവും മോഷണം പോയി. വലിയ പുനത്തില്‍ വി.പി സാജുവിന്റെ വീട്ടില്‍ നിന്ന് 12,000 രൂപയും രണ്ടര പവന്റെ ആഭരണവും മോഷ്ടിക്കപ്പെട്ടു. സമീപമുള്ള ബിജുവിന്റെ വീട്ടില്‍ നിന്ന് 5,000 രൂപയും കളവുപോയിട്ടുണ്ട്.
വീട്ടുകാര്‍ പുറത്തുപോയ അവസരത്തിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ വസ്ത്രങ്ങളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സമീപത്തുള്ള ഒരു വീട്ടിലെ സ്‌കൂട്ടറിലാണ് മോഷ്ടാക്കള്‍ സ്ഥലംവിട്ടതെന്ന് കരുതുന്നു. സ്‌കൂട്ടര്‍ പിന്നീട് കുറ്റിക്കാട്ടൂര്‍ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിരലടയാള വിദഗ്ധന്‍ പി. ശ്രീരാജ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധനക്ക് എത്തിയിരുന്നു.