Wednesday, June 18, 2025

കളരിക്കരുത്തുമായി ഒരു പെണ്‍പുലി

Must Read

ഫുആദ് സനീന്‍

പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ വീരകഥകള്‍ കേള്‍ക്കാത്തവര്‍ മലയാളികള്‍ക്കിടയില്‍ വിരളമായിരിക്കും.എന്നാല്‍ കേരളത്തിന്റെ വടക്കുഭാഗത്ത് കോഴിക്കോട് തൊണ്ടയാട് ദേശത്ത് ഒരു ഉണ്ണിയാര്‍ച്ച ജീവിച്ചിരിപ്പുണ്ട് .അഭിരാമി മൂരളി.അഭിരാമിക്കുമൂണ്ട് ആര്‍ച്ചയെപ്പോലെ പറയാന്‍ ഏറെ കഥകള്‍!പത്തുവര്‍ഷത്തോളം കളരി അഭ്യസിച്ച് ഈ 23 കാരി നേടിയത് കളരിപ്പയറ്റില്‍ ദേശീയമെഡല്‍!

പത്താംക്ലാസില്‍ പഠിക്കവേ,ചികിത്സയുടെ ഭാഗമായി വീടിനടുത്തുള്ള കോട്ടുളി ഭാര്‍ഗ്ഗവകളരി സംഘത്തില്‍ കളരിപ്പയറ്റ് പഠിക്കാന്‍ പോയതാണ് അഭിരാമി.മികച്ച മെയ് വഴക്കവും ചടുലതയും കണ്ട് കളരി ഗുരുക്കള്‍ ഡോ.എസ് .കെ രാജേഷാണ് കളരിപ്പയറ്റ് പഠിച്ചുകൂടെയെന്ന് ചോദിച്ചത് .അപ്പോള്‍ത്തന്നെ തോന്നി മഹത്തായ ഈ ആയോധനകല പഠിക്കണമെന്ന് .

പലരുടേയും എതിര്‍പ്പുകള്‍ ഉയര്‍ന്നുവെങ്കിലും ഒന്നും വകവെച്ചില്ല.എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത ഒന്നാണ് താന്‍ പഠിക്കാന്‍ പോകുന്നതെന്നര്‍ആത്മവിശ്വാസമായിരുന്നു മനസ്സു നിറയെ.മാതൃകയാക്കി കുറേയധികം പെണ്‍കുട്ടികള്‍ കളരി അഭ്യസിക്കാന്‍ തുടങ്ങിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ട് അഭിരാമിക്ക്.ഇക്കാലത്ത് പെണ്‍കുട്ടികള്‍ ഏതെങ്കിലും രീതിയിലുള്ള ആയോധന കലകള്‍ പഠിച്ചിരിക്കണമെന്ന് അഭിരാമി പറയുന്നു.സ്വയംരക്ഷയുടേയും പ്രതിരോധത്തിന്റേയും കാര്യത്തില്‍ വളരെ പിന്നിലാണ് ,വിശേഷിച്ച് കേരളത്തിലെ പെണ്‍കുട്ടികള്‍.

ഫോട്ടോ : ഫുആദ് സനീന്‍

വളരെ എളുപ്പമുള്ള കലയല്ല കളരി.കഠിനാധ്വാനവും മന:സാന്നിധ്യവും പ്രാപ്തമായ ആരോഗ്യവും അച്ചടക്കവും കളരി പരിശീലനത്തിന് അനിവാര്യമാണ് .പഠിത്തത്തിനിടെ മൂന്നുതവണ ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട് അഭിരാമിക്ക് .മൂന്ന് പ്ലാസ്റ്റിക് സര്‍ജറിയാണ് ചികിത്സാര്‍ത്ഥം അഭിരാമിക്ക് ചെയ്യേണ്ടിവന്നത് .

കളരിയില്‍ മാത്രമാണ് അഭിരാമി മുഴുകിയിരിക്കുന്നത് എന്ന് കരുതേണ്ട.മികച്ച ഫിറ്റ്‌നസ് ട്രെയിനറും കൂടിയാണ് ഇവര്‍.മൂന്ന് വര്‍ഷമായി കോഴിക്കോട് തായ് ഫിറ്റ്‌നസ് കേന്ദ്രത്തില്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്നു.ഫിറ്റ്‌നസിനോട് അഭിരാമിക്ക് ചെറുപ്പം തൊട്ടേ താത്പര്യമുണ്ടായിരുന്നു.കളരി അഭ്യസിക്കുമ്പോഴും പഴയ ഇഷ്ടം അഭിരാമി മറന്നില്ല.കൂട്ടത്തില്‍ ബോക്‌സിങ്ങും അഭിരാമിയുടെ കൈകളില്‍ ഭദ്രമാണ് .സംസ്ഥാനതല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡലിസ്റ്റാണ് .

കൊറോണക്കാലത്ത് അഭിരാമി പുതിയൊരു സംരംഭത്തിനുകൂടി തുടക്കമിട്ടു.ലോക്ഡൗണ്‍ സമയത്ത് ജിമ്മില്‍ പോകാന്‍ കഴിയാത്തവര്‍ക്കും തടി കൂടിയെന്ന് തോന്നുന്നവര്‍ക്കും ശരീരം ഫിറ്റാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെയായി 30 ദിവസ ഫിറ്റ്‌നസ് ചാലഞ്ച് .ആറുമാസമായി കേരളത്തിലും വിദേശത്തുമൊക്കെയായി ഓണ്‍ലൈന്‍ വഴി,അഭിരാമി ട്രെയിനിങ് കൊടുക്കുന്നുണ്ട് .ഓരോരുത്തരുടേയും ശരീരപ്രകൃതിക്കനുസരിച്ചുള്ള വ്യായാമങ്ങളും വാട്‌സ് ആപ്പു വഴി അയച്ചുകൊടുത്താണ് പരിപാടി നടത്തുന്നത് .

ആറുമാസം കൊണ്ട് അറുനൂറിലധികം സ്ത്രീകള്‍ക്ക് അഭി,ട്രെയിനിങ് നല്‍കി.സ്ത്രീകളില്‍ കണ്ടുവരുന്ന പി.സി.ഒ.ഡി കുറക്കാനും ട്രെയിനിങ് കൊണ്ട് സാധിച്ചെന്ന് പലരും അവരെ അറിയിച്ചുകൊണ്ടിരിക്കുന്നു.

ആയോധനകലകളില്‍ മാത്രമല്ല കൈവെച്ചത് .മിസ്.മലയാളി 2020 ടൈറ്റില്‍ വിന്നര്‍ കൂടിയാണ് അഭി.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ താരമാണ് .എം.ബി.എ യ്ക്ക് പഠിക്കുന്ന തനിക്ക് ഐ.പി.എസ് ഓഫീസറാവണമെന്നാണ് ആഗ്രഹമെന്നും ഈ പെണ്‍പുലി പറയുന്നൂ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img