കോഴിക്കോട്: 2023-24 വര്‍ഷത്തില്‍ സംസ്ഥാനത്തെ അന്‍പത് പാലങ്ങള്‍ ദീപാലംകൃതമാക്കി തീര്‍ക്കാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി. പി എ മുഹമ്മദ് റിയാസ്. കരുവന്തിരുത്തി പാലത്തിലെ ലൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ പൂര്‍ത്തീകരിക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. കടലുണ്ടിക്കടവ് മുതല്‍ മഠത്തില്‍പ്പാടം വരെ വീതികൂടിയ റോഡ് തീരദേശ ഹൈവേയുടെ ഭാഗമാണ്. അതിനു വേണ്ടി ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ 10 കോടി 9 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിസി റോഡ് മുതല്‍ കോതിപ്പാലം വരെ ഭൂമി ഏറ്റെടുക്കലിന് 86 കോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും റോഡ് വികസിക്കുന്നതോടുകൂടി പാലത്തിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ലേഖ പത്മന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൈനുന് ആബിദീന്‍ തങ്ങള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റസാക്ക് പി, സൂപ്രണ്ട് എന്‍ജിനീയര്‍ മിനി പി കെ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജിത്ത് കുമാര്‍ ബി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.