Thursday, June 19, 2025

കേരളം തോരാമഴയിലേക്ക് കാലവര്‍ഷം നേരത്തേയെത്തും

Must Read

ഡി.എസ് പ്രമോദ്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ മഴ കനക്കുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ സക്തിയാര്‍ജ്ജിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ വിലയിരുത്തല്‍
ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കുന്നത്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കാലവര്‍ഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഇനിയുള്ള ദിവസങ്ങളില്‍ സാധ്യതയുണ്ട്.
പതിവിലും നേരത്തെ ഇക്കുറി കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജന്‍സികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം മെയ് 27 ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്‌കൈമെറ്റിന്റെ പ്രവചനപ്രകാരം കേരളത്തില്‍ മെയ് 26 കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.
ഓറഞ്ച് അലര്‍ട്ട്
മേയ് 14: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ.മേയ് 15: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
മേയ് 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കിഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
യെല്ലോ അലര്‍ട്ട്
മേയ് 14: തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്.മേയ് 15: തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 16: തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്.മേയ് 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്.മേയ് 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴ ലഭിച്ചേക്കും.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച സ്ഥലങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img