Friday, June 20, 2025

38 ലക്ഷത്തിന്റെ സ്വര്‍ണവുമായി മലയാളി മംഗളുരുവില്‍ പിടിയില്‍

Must Read
പിടികൂടിയ സ്വര്‍ണം

മംഗളൂരു : ദുബായില്‍നിന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെയെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഉപ്പള അഞ്ചിക്കട്ടയിലെ മുഹമ്മദ് റിയാസ് (32) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 732 ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടികൂടി.
ഇന്ത്യന്‍ വിപണിയില്‍ 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഗോളങ്ങളാക്കി സെല്ലോ ടാപ്പില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. വൈദ്യപരിശോധനക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
ദുബായില്‍നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ ഭട്കല്‍ സ്വദേശി ഷംസ് തബ്രാസില്‍(39)നിന്ന് 117 ഗ്രാം 24 കാരറ്റ് സ്വര്‍ണവും പിടികൂടി.
നെസ്ലെ ഡെയറി ക്രീം ബോട്ടിലിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതിന് ഇന്ത്യന്‍ വിപണിയില്‍ ആറുലക്ഷം രൂപ വിലവരും. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സന്തോഷ് കുമാര്‍, എം.ലളിതരാജ്, ഡി.പി. സിങ്, ജി.വി.ബോംകര്‍, റോഹിദാസ് നായിക്, മനോകാര്‍ത്തിയാനി എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img