Thursday, June 19, 2025

അമിതവേഗം: 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

Must Read

കോഴിക്കോട്: അമിതവേഗത്തില്‍ വാഹനമോടിക്കുകയും അലക്ഷ്യമായ ഡ്രൈവിംഗിലൂടെ സ്ഥിരം അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ബസ്‌ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ കര്‍ശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരില്‍ ഡോര്‍ അടക്കാത്തതിനെതുടര്‍ന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്റ് ചെയ്തു. മത്സരയോട്ടം, ഗതാഗത നിയമലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി. സസ്‌പെന്റ് ചെയ്യപ്പെട്ട ഡ്രൈവര്‍മാര്‍ മൂന്നുദിവസം എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ചിലെ ക്ലാസില്‍ പങ്കെടുക്കണം. ബാച്ചുകളായാണ് പ്രവേശനം. ആദ്യ ബാച്ചിന്റെ ക്ലാസ് നാളെ തുടങ്ങും. ക്ലാസില്‍ പങ്കെടുക്കുന്നതിന് 3000 രൂപയാണ് ചെലവ് വരുന്നത്. ഇത് ഡ്രൈവര്‍മാര്‍ വഹിക്കണം. ഇതിന് പുറമെ ഏതെങ്കിലും പാലിയേറ്റീവ് സെന്ററില്‍ അഞ്ചുദിവസം സൗജന്യസേവനം അനുഷ്ഠിക്കണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img