
കാസര്‍കോട്:കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണിതെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി ആലാമിപ്പള്ളി ബസ്സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഗൃഹലക്ഷ്മി വേദിയുടെ ജില്ലാ ഭാരവാഹികള്‍, കാഞ്ഞങ്ങാട് ബാര്‍ അസോസിയേഷന് ഭാരവാഹികള്‍, ആലാമിപ്പള്ളി ഓട്ടോറിക്ഷ ഡ്രൈവര്‍ സംഘടന അംഗങ്ങള്‍ എന്നിവര്‍ പച്ചക്കറി തൈകള്‍ ഏറ്റുവാങ്ങി.
ഇ ചന്ദ്രശേഖരന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി.എച്ച് കുഞ്ഞമ്പു എം എല്‍ എ, എം.രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷ കെ.വി സുജാത എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഡി.പി.സി അംഗം വി.വി രമേശന്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി വത്സലന്‍, രാഷ്ട്രീയ പര്‍ട്ടി പ്രതിനിധികളായ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി പി രാജു അരയി, പി പി രതീഷ്,കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ടി.വി ബാലകൃഷ്ണന്, സുരേഷ് പുതിയേടത്ത്, വി.കെ രമേശന്, സബ്കളക്ടര്‍ ഡി.ആര് മേഘശ്രീ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ആര്. വീണാറാണി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പ്രോഗ്രാം കണ്‍വീനറുമായ എം. മധുസൂദനന് നന്ദിയും പറഞ്ഞു.