Friday, June 20, 2025

പൗരത്വ പ്രക്ഷോഭം: സാമ്പത്തിക സഹായം വിതരണം ചെയ്തു

Must Read

കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സംസ്ഥാനത്ത് കേസുകളുണ്ടാവില്ലെന്നും പൊലീസ് ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും നിയമസഭയില്‍ പ്രസ്ഥാവനനടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും മുനീര്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസ് പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാത്തതിനാല്‍ കോടതിയില്‍ പിഴയടക്കാന്‍ മുസ്ലിംയൂത്ത്ലീഗ് നല്‍കുന്ന സാമ്പത്തിക സഹായവിതരണം ബാഫഖി യൂത്ത് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന് വിഘാതം സൃഷ്ടിക്കുന്ന വര്‍ഗീയ വിഷംതുപ്പുന്ന പ്രസ്താവന നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകണമെന്ന് ഡോ.എം.കെ മുനീര്‍ പറഞ്ഞു.
യോഗത്തില്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ സമരം ചെയ്തതിന് കേസെടുത്ത ബി.ജെ.പി ഇതര ഏക സംസ്ഥാനം കേരളമാണെന്ന് ഫിറോസ് പറഞ്ഞു. പി.സി ജോര്‍ജ്ജിന്റെ പ്രസംഗത്തില്‍ പൊലീസ് കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ യൂത്ത്ലീഗ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കള്ളത്തില്‍, ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരായ മിസ്ഹബ് കീഴരിയൂര്‍, സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.എം.എ റഷീദ് സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img