Thursday, June 19, 2025

കുറ്റ്യാടി താലൂക്ക് ആശുപത്രികെട്ടിട നിര്‍മ്മാണത്തിന് 28.50 കോടിയുടെ അനുമതി

Must Read

കോഴിക്കോട്: കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് 28.50 കോടിയുടെ നബാര്‍ഡ് പദ്ധതിക്ക് അനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു. വടകര താലൂക്കിലെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 7 പഞ്ചായത്തുകളിലെയും, വയനാട് ജില്ലയിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെയും, പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലെയും നിരവധി രോഗികള്‍ ആശ്രയിക്കുന്നതാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി.

ആറ് നിലകളിലായുള്ള കെട്ടിടസമുച്ചയമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യം, മിനി കോണ്‍ഫറന്‍സ് ഹാള്‍,ഡിജിറ്റല്‍ എക്‌സറോ ലാബ്, വെയിറ്റിംഗ് ഏരിയ, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് റൂം, ഡോക്ടര്‍സ് റൂം, ലേബര്‍ റൂം, വാര്‍ഡുകള്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ ആശുപത്രി ബ്ലോക്കില്‍ ഉണ്ടാകും. ഇലക്ട്രിക്കല്‍, ഫയര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി ടെണ്ടര്‍ ചെയ്യുകയെന്നും എം എല്‍ എ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img