കോഴിക്കോട്: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സെന്റ് വിന്‍സന്റ് ഹോമിന്റെശതാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവും. രാവിലെ 11മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇവിടെ നിന്ന് പുനരധിവസിക്കപ്പെട്ടവരുടെ കൂട്ടായ്മ നടക്കും. കോഴിക്കോട് രൂപതയുടെ കീഴില്‍ 1923 ഒക്ടോബര്‍ അഞ്ചിനാണ് സെന്റ് വിന്‍സന്റ് ഹോമിന് രൂപം നല്‍കിയത്. സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള ഓര്‍ഫനേജ് ബോര്‍ഡിന്റെ അംഗീകാരം നേടിയ മൂന്ന് യൂണിറ്റുകളാണ് ഹോമിലുള്ളത്.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് വിന്‍സന്റ് ഹോമിലെ കുട്ടികളെ വര്‍ഷങ്ങളായി പരിചരിക്കുന്ന മാലതിക്കും അവരുടെ രണ്ട് പെണ്‍മക്കള്‍ക്കുമായി പേരാമ്പ്രയില്‍ വീട് നിര്‍മിച്ചു നല്‍കുമെന്ന്് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആഗ്നസ് അഗസ്റ്റിന്, സിസ്റ്റര്‍ ഫിലോ ജോസഫ് എന്നിവര്‍ അറിയിച്ചു.