ഷവോമി,ഒപ്പോ,വിവോ തുടങ്ങിയ സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ചൈനീസ് കമ്പനികള്‍ക്കെതിരേ ഇന്ത്യയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച നിരന്തരം തുടരുന്ന റെയ്ഡുകളുടെയും കടുത്ത നടപടികളുടെയും ഫലമായാണ് ഈ തീരുമാനം.പകരം,ഇന്തോനേഷ്യ,ബംഗ്ലാദേശ്,നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കലാണ് അവരുടെ പദ്ധതി.ഈജിപ്തില്‍ 20 മില്യണ്‍ ഡോളറിന് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ ഫാക്ടറി ആരംഭിക്കാനുള്ള നടപടികള്‍ ഒപ്പോ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.
ഷവോമി,വിവോ,ഒപ്പോ തുടങ്ങിയ ചൈനീസ് കമ്പനികളുടെ ഓഫിസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ നിരവധി തവണ റെയ്ഡ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.ഇത് കാരണം,ഇന്ത്യയിലെ നിലനില്പ് അവതാളത്തിലാകുമെന്ന ചിന്തയാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കിടയിലുണ്ടായത്.ഇന്ത്യന്‍ കമ്പനികളെ അത്യാധുനികമായ സ്മാര്‍ട്‌ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കാനാണെന്നും ചൈനീസ് കമ്പനികള്‍ ഭയക്കുന്നു.