Thursday, June 19, 2025

പത്താം ക്ലാസ് വിദ്യാർത്ഥി ഡാമില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Must Read

മംഗളൂറു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിളിയൂര്‍ പുഴയിലെ ഡാമില്‍ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പരേതനായ മുഹമ്മദ് താഹിറിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍ (16) ആണ് മരിച്ചത്. ബന്ധുവായ മുഹമ്മദ് ഇഫ്രാറിനൊപ്പം (16) അമ്മായിയുടെ വീട്ടിലെത്തിയ സല്‍മാന്‍ ബിളിയൂര്‍ അണക്കെട്ടിന് സമീപം ഇറങ്ങുകയായിരുന്നു. സല്‍മാന്‍ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീണപ്പോള്‍ ഇഫ്രാര്‍ നീന്തി രക്ഷപ്പെട്ടു.


സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുടുംബമാണ് മുഹമ്മദ് സല്‍മാന്റേത്. ഒരു വര്‍ഷം മുമ്പ് പിതാവ് മരിച്ചു. മാതാവ് രോഗിയാണ്. ബന്ധുക്കളാണ് സല്‍മാനും ഇളയ സഹോദരനും വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി വളര്‍ത്തിയിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കത്തിലായിരുന്നു സല്‍മാന്‍. ഞായറാഴ്ച ട്യൂഷനു പോയ സല്‍മാന്‍ ഉച്ചയോടെയാണ് വീട്ടിലെത്തിയത്. ഉച്ചഭക്ഷണം കഴിക്കാതെ സല്‍മാന്‍ മൂത്ത അമ്മായിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് പെര്‍ണിലുള്ള ഇളയ അമ്മായിയുടെ വീട്ടില്‍ പോകുകയും തുടര്‍ന്ന് ബിളിയൂര്‍ ഡാമില്‍ കുളിക്കാനിറങ്ങുകയുമായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img