Friday, June 27, 2025

10 രൂപ മാത്രം ഫീസ് ഈടാക്കിയ ഡോക്ടര്‍ വീടവാങ്ങി

Must Read

കാസര്‍കോട്: ആതുര സേവന മേഖലയിലെ പിടിച്ചുപറിക്കിടയില്‍ വിസ്മയമായിരുന്ന പാവങ്ങളുടെ ഡോക്ടര്‍ എം.ശ്രീപത് റാവു (79) വിടവാങ്ങി. കാസര്‍കോട് തായലങ്ങാടിയില്‍ ഈ ജനകീയ ഡോക്ടര്‍ തന്റെ ശുഭ ക്ലിനിക്കില്‍ പരിശോധനക്ക് അരനൂറ്റാണ്ട് കാലം 10രൂപ മാത്രമാണ് ഉണ്ടാക്കിയിരുന്നത്.മരുന്നിനും വളരെ വിലകുറവായിരുന്നു.

കാസര്‍കോട് ശാന്താ ദുര്‍ഗാംബ റോഡിലെ വസതിയില്‍ ഇന്ന് പുലര്‍ അഞ്ചരയോടെയായിരുന്നു അന്ത്യം. ഐ.എം.എ, കാസര്‍കോട് ലയണ്‍സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ പ്രവൃത്തിച്ചിരുന്നു. ഭാര്യ: ജ്യോതി പ്രഭ (റിട്ട. അധ്യാപിക). മക്കള്‍: ഡോ. സുധേഷ് റാവു (എ.ജെ ആശുപത്രി, മംഗളൂരു), ഡോ. സുമ റാവു. മരുമക്കള്‍: സുജേത റാവു (കെ.എം.സി ആശുപത്രി, മംഗളൂരു), ഡോ. കെ.ആര്‍ കാമത്ത് (കെ.എം.സി ആശുപത്രി, മംഗളൂരു). സഹോദരങ്ങള്‍: ഡോ. ശ്രീധര്‍ റാവു (ഡെന്റിസ്റ്റ്, ശുഭ ക്ലിനിക് തായലങ്ങാടി), ശ്രീലത (ബംഗളൂരു), അഹല്യ ഭായി (മംഗളൂരു), പരേതരായ വനിതാ നായക്, ജിജ ഭായ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img