കോഴിക്കോട് : മാരകശേഷിയുള്ള മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖില്‍(22)നെയാണ്് ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഷാനിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ പോലീസും ഡന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമിന് ആയിരത്തി ഇരുനൂറ് രൂപക്ക് വാങ്ങി മൂന്നും നാലും ഇരട്ടി ലാഭത്തിന് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭം കൊയ്യുന്നതിനാലാണ് പലരും ഇത്തരം കുറ്റ കൃത്യത്തിലേക്ക് തിരിയുന്നത്. എന്നാല്‍ വളരെ ചെറിയ അളവ് വരെ വന്‍ ശിക്ഷക്ക് കാരണമാവുന്ന കുറ്റ മാണെന്ന് അറിയാതെയും ഇതില്‍ പെട്ടു പോവുന്നവരുണ്ടെന്ന് പൊലീസ് പറഞ്ഞു.