കോഴിക്കോട് :ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഹ്രസ്വചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി വീഡിയോ എഡിറ്റിംഗ് ശില്പ ശാല സംഘടിപ്പിച്ചു.
ചടങ്ങ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ വര്‍ക്കിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത മുല്ലോളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയില്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന് അരവിന്ദാക്ഷന് വീര്യങ്കര, വത്സന് പി, ഉണ്ണി മാടഞ്ചേരി എന്നിവര്‍ സംസാരിച്ചു.കൈറ്റ്, കോഴിക്കോട് ജില്ലാ മുന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആര് സുരേഷ് ശില്പശാലക്ക് നേതൃത്വം നല്കി.