Wednesday, June 18, 2025

ഹിന്ദുസ്ഥാനി സംഗീതോത്സവം ഒന്നു മുതല്‍

Must Read

കോഴിക്കോട്: ഉമ്പായി മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 1,2,3 തിയതികളില്‍ ടാഗോര്‍ഹാളില്‍ ഹിന്ദുസ്ഥാനി സംഗീതോത്സവം സംഘടിപ്പിക്കും. കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള അമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കും. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്ഥിരംവേദിയായി കോഴിക്കോടിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഒരാഴ്ച ഹിന്ദുസ്ഥാനി സംഗീതോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ കെ. ഷംസുദ്ദീനും കെ. സലാമും പറഞ്ഞു. ആഗസ്റ്റ് ഒന്നിന് നടക്കുന്ന ചടങ്ങില്‍ ഉമ്പായി അവാര്‍ഡ് ഗായകന്‍ ഷഹബാസ് അമന് സംവിധായകന്‍ കമല്‍ സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ ഉമ്പായി അനുസ്മരണ പ്രഭാഷണം നടത്തും. ആദ്യദിനത്തില്‍ ഷഹബാസ് അമന്റെ ഗസല്‍ കച്ചേരി നടക്കും. രണ്ടാംദിവസം ശരണ്യാസ് സഹസ്ര കള്‍ച്ചറല്‍ ട്രസ്റ്റിന്റെ കഥക് ഫ്യൂഷനും ഫില്‍മി ഗസലും നടക്കും. സമാപനദിവസം ദീപക് മറാഠെയുടെ ഗസല്‍ കച്ചേരിയും ഫറിസ ഹുസൈന്റെ മെഹ്്ഫിലും അരങ്ങേറും. മലബാര്‍ ഗ്രൂപ്പ് സംഭാവന നല്‍കിയ കുറ്റിക്കാട്ടൂരിലെ 20 സെന്റ് സ്ഥലത്ത് ഉമ്പായി സംഗീത കോളജ് തുടങ്ങാന്‍ പ്രാഥമിക നടപടികള്‍ ആയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img