ദമ്മാം: കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും ദേശീയസമിതി ട്രഷററുമായിരുന്ന എഞ്ചിനീയർ സി. ഹാശിമിൻറെ സമർപ്പിത ജീവിതം പുരസ്കരിച്ച് ജീവചരിത്ര പുസ്തകമൊരുങ്ങുന്നു. ഹാശിമിന്റെ വേർപാടിന്റെ നാലാം വർഷത്തിൽ മത-സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉൾക്കൊള്ളിച്ച്, സഊദി കിഴക്കൻ പ്രവിശ്യ കേന്ദ്ര സമിതി തയ്യാറാക്കുന്ന ഗ്രന്ഥം മൂന്നു മാസത്തിനകം പ്രകാശിതമാകുമെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.എഴുത്തുകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ് ബൂൽ ആണ് ചീഫ് എഡിറ്റർ. ഖാദർ മാസ്‌റ്റർ വാണിയമ്പലം( മാനേജിങ് എഡിറ്റർ), അഷ്‌റഫ് ആളത്ത്( അസോ: എഡിറ്റർ), ഹമീദ് വടകര, അമീറലി കൊയിലാണ്ടി, സിറാജ് ആലുവ ( എഡിറ്റേഴ്‌സ്)
എന്നിങ്ങനെ എഡിറ്റോറിയൽ സമിതിക്കും കെ എം സി സി രൂപം നൽകി. ദമ്മാം കേന്ദ്രീകരിച്ച് സഊദി കിഴക്കന്‍ പ്രവിശ്യയുടെ പൊതു മണ്ഡലത്തിൽ നാല് പതിറ്റാണ്ടിലധികം ശ്രദ്ധേയ സംഭാവനകളർപ്പിച്ച പകരക്കാരനില്ലാത്ത പൊതു പ്രവർത്തകനായിരുന്നു എൻജിനീർ ഹാശിം. പുതു തലമുറക്ക് വഴികാട്ടിയും ഹരിത രാഷ്ട്രീയത്തിൽ ഒത്തു തീർപ്പില്ലാത്ത പോരാളിയുമായിരുന്നു അദ്ദേഹമെന്ന് കെ എം സി സി ഭാരവാഹികൾ വാർത്താകുറിപ്പിൽ പറഞ്ഞു. പ്രവിശ്യയിലെ മുഴുവൻ കെ എം സി സി ഘടകങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഓർമപുസ്തകത്തിനു അനിവാര്യമാണെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഹാശിമിന്റെ ജ്വലിക്കുന്ന ഓർമ്മകൾ, ചിത്രങ്ങൾ, കർമ്മ മണ്ഡലങ്ങൾ… എല്ലാം കോർത്തിണക്കിയുള്ള ബഹുവർണ്ണ പുസ്തകത്തിന്റെ പ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ തീർക്കുമെന്നും പത്ര കുറിപ്പിൽ വ്യക്തമാക്കി.ഓർമപുസ്തകം പ്രസാധക സമിതി ഇങ്ങനെ:
ഖാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർ മാൻ), ആലിക്കുട്ടി ഒളവട്ടൂർ (കൺവീനർ). മാമു നിസാർ (കൺവീനർ; ഫിനാൻസ് ), ശരീഫ് സി.പി (കൺവീനർ; പബ്ലിസിറ്റി ), ഖാദി മുഹമ്മദ്, അസീസ് എരുവാട്ടി, സലിം പാണന്പ്ര, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട്, അഷ്‌റഫ് ഗസാല്‍, മുഷ്താഖ് പേങ്ങാട് ( പ്രസാധക സമിതി).ഹാശിം എഞ്ചിനീയറുടെ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകാരുമായി നാട്ടിലും മറുനാട്ടിലുമുള്ള സഹൃദയർ അദ്ദേഹവുമായി ബന്ധപ്പെട്ട ഓർമകളും ചിത്രങ്ങളും എത്തിച്ചു തന്ന് സഹകരിക്കണമെന്ന് കെഎംസിസി അഭ്യർത്ഥിച്ചു.രചനകൾ hashimsouvenir@gmail.com എന്ന ഇമെയിൽ ഐഡിയിലോ 00966553095517 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ആണ് അയക്കേണ്ടത്. എഴുതാൻ പ്രയാസമുള്ളവർക്ക് വോയ്‌സ് മെസ്സേജ് ആയും ഒർമ്മകൽ അയക്കാവുന്നതാണ്.