Friday, June 20, 2025

ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണ്‍; അന്വേഷണമാരംഭിച്ച് കര്‍ണ്ണാടക വിദ്യാഭ്യാസവകുപ്പ്

Must Read

കര്‍ണാടക: പരീക്ഷാര്‍ഥിയുടെ ചിത്രത്തിന് പകരം ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. നവംബര്‍ ആറിന് നടന്ന കര്‍ണാടക ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ഹാള്‍ ടിക്കറ്റിലാണ് പരീക്ഷാര്‍ഥിയുടെ ഫോട്ടോ മാറിപ്പോയത്. ഹാള്‍ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
കര്‍ണാടക രുദ്രപ്പ കോളേജില്‍ പരീക്ഷയ്‌ക്കെത്തിയ പരീക്ഷാര്‍ഥിയുടെ ഫോട്ടോയാണ് മാറിപ്പോയത.് ഇത് ശ്രദ്ധയില്‍പെട്ട പ്രിന്‍സിപ്പല്‍ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനിടെ അപ്‌ലോഡ് ചെയ്ത ചിത്രം മാറിപ്പോയതാകാം അബദ്ധത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഓണ്‍ലൈന്‍ അപേക്ഷ താനല്ല പൂരിപ്പിച്ചതെന്നും മറ്റൊരാളെ ഏല്‍പിക്കുകയാണ് ചെയ്‌തെന്നുമാണ് പരീക്ഷാര്‍ഥി പറയുന്നത്.
യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പരീക്ഷാര്‍ഥി സമര്‍പ്പിക്കുന്ന വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആണ് ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത്. അതിലെ വിവരങ്ങളോ ഫോട്ടോയോ മാറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം പരീക്ഷാര്‍ഥിക്കാണ്. എന്നിരുന്നാലും വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാ

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img