Thursday, June 19, 2025

ഹാരിസ്, ഡെന്‍സി ഇരട്ടക്കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

Must Read

തിരുവനന്തപുരം:പ്രവാസി വ്യവസായി ഹാരിസും ജീവനക്കാരി ഡെന്‍സിയും അബുദാബിയില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെതാണ് ഉത്തരവ്.2020 മാര്‍ച്ച് 5നാണ് ഡെന്‍സിയും ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹാരിസും കൊല്ലപ്പെട്ടത്.

ഡെന്‍സി

ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫാണു കൊലപാതകത്തിലെ സൂത്രധാരനെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് സൂചന ലഭിച്ചത്. തങ്ങളാണു കൊലപാതകം നടത്തിയതെന്നും ഷൈബിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നുമാണ് പ്രതികളുടെ കുറ്റസമ്മതം. ഇതേ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികളും എടുത്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img