തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനവ്യാപകമായുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉച്ചവരെയുള്ള കണക്ക് പ്രകാരം 197 പേര്‍ അറസ്റ്റിലായി. 58 പേര്‍ കരുതല്‍ തടങ്കലിലാണ്. ഈരാറ്റുപേട്ട ടൗണില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 83 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.