Friday, June 20, 2025

ഹരിത മിത്രം പദ്ധതിക്ക് അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി

Must Read

കോഴിക്കോട്: മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് പി മുഖ്യാതിഥിയായി.

അഴിയൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ വെച്ചാണ് സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റം വഴി ക്യൂ ആര്‍ കോഡ് പതിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മസേന അംഗങ്ങള്‍ മുഖേന എല്ലാ വീടുകളിലും സര്‍വ്വെ നടത്തി ക്യൂ ആര്‍ കോഡ് പതിക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ കുടുംബത്തിന്റെ വിവരങ്ങള്‍ എന്റര്‍ ചെയ്യും. ഹരിത കര്‍മ്മസേനയുടെ ആറ് അംഗങ്ങളാണ് ആദ്യ ഘട്ട സര്‍വ്വേയില്‍ പങ്കെടുക്കുക. തുടര്‍ന്ന് സര്‍വ്വേ അവലോകനം ചെയ്ത് തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടത്തില്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, പ്രീത, ലീല, അനിഷ ആനന്ദസദനം, സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജയ്സന്‍, കെല്‍ട്രോണ്‍ പ്രതിനിധികളായ വൈശാഖ്, അര്‍ജുന്‍, വി ഇ ഒ മാരായ ബജീഷ്, നവകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഷംന പി, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img