കോഴിക്കോട്: ഭൂമിയെ പിണക്കാതെ ഫുട്‌ബോളിനെ ലഹരിയാക്കാം എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍, സൗത്ത് ജില്ല ഹയര്‍സെക്കന്‍ഡറി എന്‍ എസ് എസ്, ഗ്രീന്‍ വോംസ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹരിതാരവം സ്‌കൂള്‍തല പ്രചരണ ക്യാമ്പയിന് തുടക്കമായി.
ഫ്രീഡം സ്‌ക്വയറില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരായ ആബിദ ഷമീര്‍, രാധിക എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു.
പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് വേള്‍ഡ് കപ്പ് മാതൃകയില്‍ ഗ്രീന്‍ കെയര്‍ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭീമന്‍ എക്കോ ഗോള്‍ഡന്‍ കപ്പ് ചെയര്‍മാന്‍ കെ ടി എ നാസര്‍ കൈമാറി. ശുചിത്വ സന്ദേശ പ്രചരണത്തിനായി സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കുന്ന ഹരിതാരവ സഞ്ചാരത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ നിര്‍വഹിച്ചു.
അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെടിഎ നാസര്‍, ഹയര്‍സെക്കന്‍ഡറി എന്‍ എസ് എസ് കോഴിക്കോട് സൗത്ത് ജില്ലാ കോഡിനേറ്റര്‍ എം.കെ ഫൈസല്‍, എ കെ പി എ ജില്ലാ പ്രസിഡന്റ് ജയന്‍ രാഗം,ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഗീത എസ് നായര്‍, കെ എന്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.