Wednesday, June 18, 2025

സൗദി ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഖദീജ നിസയെ ഫോര്‍ക അനുമോദിച്ചു

Must Read

റിയാദ്: സൗദി ദേശീയ ബാഡ്മിന്റണ്‍ ഗെയിംസില്‍ സ്വര്‍ണം മെഡല്‍ നേടിയ കൊടുവള്ളി സ്വദേശി ഖദീജ നിസയെ റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക അനുമോദിച്ചു. റിയാദ് മലാസിലെ മസാല സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

വിജയന്‍ നെയ്യാറ്റിന്‍കര, സനൂപ് പയ്യന്നൂര്‍, മജീദ് പി.സി മലപ്പുറം, ബഷീര്‍ ചേലാമ്പ്ര, ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ഷാജു മുക്കം, നസീര്‍, തൊമ്മിച്ചന്‍, ഷാജി കൊച്ചിന്‍, മജീദ് പൂളക്കാടി, നഹാസ് പാനൂര്‍, അജയന്‍ ചെങ്ങന്നൂര്‍, ഷഫീഖ് പൂരകുന്നില്‍, നാസര്‍ ലൈസ്, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ഖദീജ നിസ അനുമോദനത്തിന് നന്ദി പറഞ്ഞു. ഉമ്മര്‍ മുക്കം സ്വാഗതവും ഗഫൂര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img