കാസര്‍കോട്:മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വലറി വ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി കെ. സിനില്‍ ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ തിങ്കളാഴ്ച രാത്രി കാസര്‍കോട്ട് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 ന് മൊഗ്രാല്‍ പുത്തൂരില്‍ ആഭരണ വ്യാപാരി കൈലാഷിന്റെ ഡ്രൈവര്‍ രാഹുല്‍ മഹാദേവ് ജാവിറിനെ സംഘം ഇനോവ കാര്‍ അടക്കം തട്ടിക്കൊണ്ട് പോവുകയും പണം കവരുകയും ചെയ്തെന്നാണ് കേസ്. പിന്നീട് ഇയാളെയും കാറിനെയും പയ്യന്നൂരില്‍ ഉപേക്ഷിക്കുകയായിരുന്നു. 11 പ്രതികളുള്ള കേസില്‍ എട്ടു പേര് നേരത്തെ അറസ്റ്റിലായിരുന്നു. 30 ലക്ഷം രൂപയും 72 ഗ്രാം സ്വര്‍ണവും ഏഴ് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.