തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് നാല്‍പതിനായിരം രൂപ കടന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5010 രൂപയും പവന് 40,080 രൂപയുമായി. ഈ മാസം ഇതു രണ്ടാം തവണയാണ് സ്വര്‍ണവില നാല്‍പതിനായിരം കടക്കുന്നത്.
ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 39,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഞായറാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു.
ഈ മാസം 14നായിരുന്നു സ്വര്‍ണവില ആദ്യം നാല്‍പതിനായിരം കടന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 40,240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.