തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില 80 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 55 രൂപയും കൂടി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി. അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വര്‍ണ വില കുത്തനെ കൂടുന്നത്. ശനിയാഴ്ച പവന് 720 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപ വീതം കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് 50രൂപ കൂടി. 3925 രൂപയാണ് നിലവിലെ വിപണി വില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്ന് ഒരു രൂപ കൂടി. 67 രൂപയാണ് വിപണി വില. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില