Saturday, June 21, 2025

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 320 രൂപയുടെ വര്‍ദ്ധനവ്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ദ്ധനവ് രേഖപ്പടുത്തിയിരിക്കുകയാണ്.
ഒരു പവന്‍സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് വിപണി വില 37,360 രൂപയായി വര്‍ദ്ധിച്ചു.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിനും 40 രൂപ വര്‍ദ്ധിച്ചു. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4670 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 20 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ദ്ധനവുണ്ടായി.
സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു രൂപ കൂടി വിപണി വില 67 രൂപയായി. എന്നാല്‍ ഹോള്‍മാര്‍ക്ക് വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. 100 രൂപയാണ് 925 ഹോള്‍മാര്‍ക്ക് വെള്ളിവില.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img