Thursday, June 19, 2025

സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Must Read

കോഴിക്കോട്: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കല്‍പ്പറ്റ കടുമിടുക്കില്‍ വീട്ടില്‍ ജിനാഫ്(31), വൈത്തിരി ചെറുമ്പാല വീട്ടില്‍ ഷഹീല്‍(26) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജൂലൈ എട്ടിനാണ് ഇര്‍ഷാദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് സ്വര്‍ണക്കടത്ത് സംഘം വീട്ടുകാരെ അറിയിക്കുന്നത്.

ദുബൈയില്‍ ജോലിയിലായിരുന്ന ഇര്‍ഷാദ് മേയ് 13നാണ് നാട്ടില്‍ എത്തുന്നത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജൂലൈ ആറിന് വൈത്തിരിയിലുള്ള ഭാര്യവീട്ടില്‍പോയ ഇര്‍ഷാദിനെ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഇര്‍ഷാദിന്റെ ചിത്രം സംഘം പുറത്തുവിട്ടിരുന്നു. ഇര്‍ഷാദിനെ കണ്ടെത്തണമെന്നും പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കാണിച്ച് ഇര്‍ഷാദിന്റെ മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. നാസര്‍ എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഹരജയില്‍ പറഞ്ഞിരുന്നു. സ്വര്‍ണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തനിക്കും കുടുംബാംഗങ്ങള്‍ക്കും അപരിചിതരായ ആളുകളുടെ കോളുകള്‍ വരുന്നുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന കൈതപ്പൊയില്‍ സ്വദേശി നാസര്‍ എന്ന സ്വാലിഹ് ഇപ്പോള്‍ ദുബൈയിലാണുള്ളത്. ഒരുമാസം മുമ്പ് ഇയാള്‍ നാട്ടില്‍ എത്തിയിരുന്നു. ദുബൈയില്‍ നിന്ന് സ്വാലിഹ് നല്‍കിയ സ്വര്‍ണവുമായാണ് ഇര്‍ഷാദ് നാട്ടില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. സ്വര്‍ണം സ്വാലിഹ് നിര്‍ദേശിച്ച ആള്‍ക്ക് സ്വര്‍ണം കൈമാറാത്തതിന്റെ പേരിലാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. ജുലൈ 15ന് പുറക്കാട്ടിരി പാലത്തില്‍ ഉണ്ടായ വാഹനാപകടത്തിന് തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത്രയും ദിവസമായിട്ടും ഇര്‍ഷാദിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടയിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img