Saturday, June 21, 2025

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം; കളക്ടറേറ്റുകളിലേക്ക് യുഡിഎഫ് മാര്‍ച്ച് ആരംഭിച്ചു

Must Read

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്താകെ കളക്ടറേറ്റ് മാര്‍ച്ച് നടത്തി യുഡിഎഫ്.
മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. തൃശൂരില്‍ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കളക്ടറേറ്റില്‍ പ്രതിഷേധം ഉദ്ഘാടനം നടക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ വീണ്ടും പ്രവര്‍ത്തകര്‍ ഇവിടെ കൂടിനിന്ന് പ്രതിഷേധിച്ചു. ഇടത് സംഘടനകളുടെ ഫ്ളക്സുകള്‍ പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു.

കൊച്ചിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നടക്കുന്നതിനിടെ തന്നെ ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ചിലയിടങ്ങളില്‍ പൊലീസുമായി നേരിയ സംഘര്‍ഷവുമുണ്ടായി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img