കോതമംഗലം : സ്വകാര്യ ബസ്സ് സ്കൂട്ടറില്‍ ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.
പോത്താനിക്കാട് ഓട്ടോ ഡ്രൈവര്‍ പൂമുറ്റത്തില്‍ അനില്‍ പി.പിയുടെയും ബീനയുടെയും മകന് അബിന്‍ അനില്‍ ( 15) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.30 ഓടെ പെരുനീര്‍ ഭാഗത്ത് വച്ചാണ് അപകടം. കൂട്ടുകാരനോടൊപ്പം ട്യൂഷന് കഴിഞ്ഞു മടങ്ങി വരവെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ റോസ് ലാന്റ് ബസ് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബിന്‍ അനിലിനെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
പരിക്കേറ്റ സഹപാഠിയെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോത്താനിക്കാട് സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിയാണ് അബിന്‍ അനില്‍.
മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.