കോഴിക്കോട്: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിഭാഗം പത്ത് ദിവസനത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ചേവായൂര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഗ്രൗണ്ടിന് സമീപമുള്ള കണ്‍സള്‍ട്ടന്‍സിയിലാണ് രേഖകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.എസ് സജിത്, എം. ശങ്കര്‍, പി. ഷൈജന്‍ എന്നിവര്‍ക്കെതിരെയാണ് വിജലന്‍സ് നടപടി.
ചേവായൂരിലെ കണ്‍സള്‍ട്ടന്‍സി കേന്ദ്രീകരിച്ച് വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം പരിശോധന നടക്കുകയായിരുന്നു. വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ 21 സര്‍്ക്കാര്‍ ഫയലുകള്‍, 114 ആര്‍.സി ബുക്ക്, 19 ലൈസന്‍സ്, 12 ബസ് പെര്‍മിറ്റുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. 1,59390 രൂപയും കണ്ടെത്തുകയുണ്ടായി. കണ്ടെത്തിയ വാഹനരേഖകളും വ്യക്തികളുടേതായ രേഖകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കോടതിയില്‍ നിന്ന് മാത്രമെ അവ തിരികെ ലഭിക്കുകയുള്ളു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ആര്‍.ടി.ഒ ഓഫീസിലെ രണ്ട് അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്്‌പെക്ടര്‍മാരെയും മുത്തങ്ങ ചെക്ക് പോസ്റ്റിലെ ഒരു എ.എം.വി.ഐയേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.