Thursday, June 19, 2025

സ്വകാര്യ കണ്‍സള്‍ട്ടന്‍സിയില്‍ സര്‍ക്കാര്‍ ഫയലുകള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

Must Read

കോഴിക്കോട്: മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒപ്പും സീലുമുള്ള രേഖകള്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉര്‍ജ്ജിതമാക്കി. ചേവായൂര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള കണ്‍സള്‍ട്ടന്‍സിയിലാണ് അനധികൃതമായി സൂക്ഷിച്ച രേഖകള്‍ കണ്ടെത്തിയത്. ഒന്നര ലക്ഷത്തിലേറെ രൂപയും നൂറിലേറെ വാഹനങ്ങളുടെ രേഖകളും സര്‍ക്കാര്‍ ഫയലുകളുമാണ് കണ്ടെത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി പ്രിന്‍സ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്. ആര്‍.ടി.ഒ പി.ആര്‍ സുമേഷും സ്ഥലത്തെത്തിയിരുന്നു. ചേവായൂരിലെ ആര്‍.എം കോംപ്ലക്‌സിലെ ശക്തി എന്റര്‍പ്രൈസസിലാണ് പരിശോധന നടത്തിയത്. 21 ഫയലുകള്‍, 114 വാഹനങ്ങളുടെ ആര്‍.സി ബുക്ക്, 19 ലൈസന്‍സ്, 12 ബസ് പെര്‍മിറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയത്. കൂടാതെ സ്ഥാപനത്തില്‍ നിന്ന് 1,56,390 രൂപയും കണ്ടെത്തി.
മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകള്‍ എങ്ങനെ കണ്‍സള്‍ട്ടന്‍സിയില്‍ എത്തി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img