Thursday, June 19, 2025

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം; കൊരട്ടിയിൽ രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം

Must Read

ചാലക്കുടി: ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ടു കൗമാരക്കാർ വീണു മരിച്ചു. ചാലക്കുടി കൊരട്ടിയിലാണ് സംഭവം. കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് വരവെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.
ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്ന് ഇവർ ചാടിയിറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് ഈ സമയത്ത് കൊരട്ടി വഴി തൃശൂർ ഭാഗത്തേക്ക് പോയിരുന്നത്. ഇതിൽ ഏത് ട്രെയിനിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോൾ തലയടിച്ച് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിദ്യാർഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img