Tuesday, June 24, 2025

സ്നേഹവീട് കൈമാറി

Must Read

കുന്ദമംഗലം:
പുല്‍പറമ്പില്‍ സോമനും കൂടുംബവും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങും.സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കിയത്. 2018 ലെ സംസ്ഥാന സമ്മേളനത്തിലാണ് ഒരു ലോക്കല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരമായിരുന്നു ഇത്്.
വീടിന്റെ താക്കോല്‍ദാനം സിപിഎം ജില്ല സെക്രട്ടറി പി. മോഹനന്‍ നിര്‍വ്വഹിച്ചു. എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് രണ്ട് ബെഡ് റൂം ഡൈനിംഗ് ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങിയ വീടാണ് നിര്‍മ്മിച്ചു നല്‍കിയത്.

കാരന്തൂര്‍
സിപിഐഎം ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സിപിഐഎം ജില്ല സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുന്നു.

നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ എം.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷ്റഫ് ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ.പി.ടി.എ റഹീം എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ്, ജില്ല കമ്മറ്റിയംഗം പി.കെ പ്രേമനാഥ്, കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, ആരോഗ്യ വിദ്യഭ്യാസ ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ സി.സോമന്‍ സ്വാഗതവും കാരന്തൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പി.അനന്തു നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img