Monday, June 30, 2025

സ്‌കൂള്‍ വാഹനങ്ങള്‍ ഫിറ്റാണോ എന്നറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന

Must Read

കോതമംഗലം : സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം സബ് ആര്‍ ടി ഒ യുടെ പരിധിയിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടന്നു.വിദ്യാര്‍ത്ഥികളുമായി സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനങ്ങളും മറ്റു വാഹനങ്ങളും ജൂണ്‍ 1 നകമുള്ള പ്രവൃത്തി ദിവസങ്ങളില്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ പരിശോധനക്ക് ഹാജരാകണമെന്ന്
കോതമംഗലം ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സുരക്ഷാ ലേബല്‍ പതിക്കാത്ത വാഹനങ്ങളെ വിദ്യാര്‍ത്ഥികളുമായി
ജൂണ്‍ 1 മുതല്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് ജോയിന്റ് അര്‍ ടി ഒ അറിയിച്ചു.

കോതമംഗലം സബ് റീജിയണല്‍ ഓഫീസിനു കീഴില്‍ വരുന്ന 184
സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. 168 വാഹനങ്ങള്‍ക്ക് സുരക്ഷാ ലേബല്‍ അനുവദിച്ചു. 16 വാഹനങ്ങള്‍ തകരാര്‍ പരിഹരിച്ച് പുനര്‍ പരിശോധനക്ക് ഹാജരാകണം.

തങ്കളം – കാക്കനാട് നാലുവരി പാതയില്‍ നടന്ന പരിശോധനയില്‍ ജോയിന്റ് ആര്‍ ടി ഒ ഷോയ് വര്‍ഗീസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ റ്റി എം ഇബ്രാഹിം കുട്ടി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ അജിത് കുമാര്‍ , മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img